Pages

flash

..സഹല യു.കെ യുടെ നേര്‍ക്കാഴ്ചകള്‍ ഡിജിറ്റല്‍കവിതാസമാഹാരംഇവിടെ ക്ലിക്കു ചെയ്യുക

HISTORY

 ചിത്രം:School 14036.jpg


തില്ലങ്കേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എച്ച്.മെമ്മൊറിയല്‍ ഹൈസ്കൂള്‍. സി.എച്ച്.എം ഹൈസ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സി.എച്ച് മുഹമ്മദ് കൊയ മെമ്മൊറിയല്‍ എഡുക്കേഷണല്‍ ട്രസ്റ്റ് 1995-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളിലൊന്നാണ്.

ചരിത്രം

1995 ജൂലായ് മാസം 106 വിദ്യാര്‍ത്ഥികളുമായി ഒരു മദ്രസ്സ കെട്ടിടത്തിലാരംഭിച്ച വിദ്യാലയത്തിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ.ടി ക്യഷ്ണന്‍മാസ്റ്റര്‍ ആയിരുന്നു.ഇന്ന് സൗകര്യപ്രഥമായ കെട്ടിടമുണ്ട്. 2010 ല്‍ ഹയര്‍സെക്കെന്‍ഡറിയായി.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. രണ്ട് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

1991 ആഗസ്റ്റ് 7ന് തില്ലങ്കേരിയിലെ കാവുമ്പടീ എന്ന സ്ഥലത്ത് സി.എച്ച്. മുഹമ്മദ് കൊയ മെമ്മൊറിയല്‍ എഡുക്കേഷണല്‍ ഡവലപ്പ്മെന്റു കമ്മറ്റി നിലവില്‍ വന്നു.ടി പോക്കുഹാജി പ്രസിഡന്റും,എ.പി കുഞ്ഞമ്മദ് ജന സിക്രട്ടറിയും അന്‍സാരിതില്ലങ്കേരി സിക്രട്ടറിയുമായ കമ്മറ്റിക്ക് 1995ല്‍ ഒരു എയിഡഡ് ഹൈസ്കുള്‍ അനുവദിച്ചു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ടി. ക്യഷ്ണന്‍മാസ്റ്റര്‍
Read More »

Pageviews

 

Recent Comments

NewPlus two Result
Click here
S.S.L.C പരീക്ഷാഫലം
result clik here

© 2011. All Rights Reserved | chmblog | Template by Blogger Widgets

Home | About | Top